തൃശൂര്‍: ഡീസല്‍ വിലവര്ധനവിനെതുടര്ന്ന് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യത്തിലെത്തിയതിനാല് സമരം പ്രഖ്യാപിക്കുന്നതിനായി സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന ബസുടമാ സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അടിയന്തര യോഗം ശനിയാഴ്ച തൃശൂരില്‍ ചേരും. രാവിലെ പതിനൊന്നിനു ഹോട്ടല്‍ വൃന്ദാവനിലാണ് യോഗം. സമര പരിപാടികളെക്കുറിച്ചും തീയതി സംബന്ധിച്ചും തീരുമാനമെടുക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.