തൃശൂര്‍: കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച (6) പ്രഖ്യാപിച്ചിരുന്ന അവധി പിന്‍വലിച്ചു.
വ്യാഴാഴ്ച ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അവധി നല്കാന് തീരുമാനിച്ചത്. പിന്നീട് ജില്ലയില്‍ റെഡ് അലര്‍ട്ട് പിന്‍വലിച്ചതോടെ അവധിയും റദ്ദാക്കുകയായിരുന്നു.