തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരും അത്ര തന്നെ തുക കുറയ്ക്കണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്. പിടിവാശി അവസാനിപ്പിച്ച് നികുതി കുറയ്ക്കാന്‍ പിണറായി വിജയനും തോമസ് ഐസക്കും തയ്യാറാവണമെന്നും സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ന് രണ്ടര രൂപയാണ് പെട്രോളിന് കുറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര നികുതി രണ്ടര രൂപ വീതം കേന്ദ്രസര്‍ക്കാര്‍ കുറച്ച സാഹചര്യത്തില്‍ അത്രതന്നെ തുക കേരളസര്‍ക്കാരും കുറയ്ക്കണം. കേന്ദ്രനികുതിയേക്കാള് കൂടുതല്‍ നികുതി സംസ്ഥാനത്തിനു ലഭിക്കുന്നുണ്ട്. ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഉടന്‍ തന്നെ നികുതി കുറയ്ക്കാന്‍ തയ്യാറായിട്ടുണ്ട്. പിടിവാശി അവസാനിപ്പിച്ച് നികുതി കുറയ്ക്കാന്‍ പിണറായി വിജയനും തോമസ് ഐസക്കും തയ്യാറാവണം.