ന്യൂഡല്‍ഹി: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിനെതിരെ അന്വേഷണം നടത്താന്‍ സുപ്രീംകോടതി ഉത്തരവ്. പ്രവേശന മേല്‍നോട്ട സമിതിയാണ് അന്വേഷണം നടത്തേണ്ടത്. 2016-17 വര്‍ഷം കോളേജില്‍ നിന്ന് പുറത്തായ 150 വിദ്യാര്‍ത്ഥികളില്‍ ഇന്ന് തലവരിപ്പണം വാങ്ങിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് കോടതി ഉത്തരവ്.
കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷം പ്രവേശനത്തിനും കോടതി അനുമതിയില്ല. കുട്ടികള്‍ക്ക് ഇരട്ടിഫീസ് തിരിച്ചുനല്‍കിയോ എന്നതും അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടു. 201617 വര്‍ഷത്തെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ നിന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് തലവരിപ്പണം വാങ്ങിയെന്ന പരാതിയിലാണ് വിധി.
2016-17 വര്‍ഷം കുട്ടികള്‍ നല്കിയ ഫീസിന്റെ വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ സമര്‍പ്പിക്കാന്‍ പ്രവേശന മേല്‍നോട്ട സമിതിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ കോടതിയുടെതാണ് ഉത്തരവ്.