കൊച്ചി: പ്രായഭേദമന്യേ സ്ത്രീകല്ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ പ്രതികരണവുമായി സംവിധായകന് ആഷിക്ക് അബു രംഗത്ത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സുപ്രീംകോടതി വിധിയെ റിവ്യൂ ചെയ്യാന്‍ ഭരണഘടനാപരമായ നിയമസംവിധാനവും, രാജ്യത്തിന്റെ ജനാധിപത്യ ഭരണസംവിധാനവും നിലവിലിരിക്കെ സംഘപരിവാരം കേരളത്തിന്റെ തെരുവുകളിലേക്ക് വിശ്വാസികളെ കൊണ്ടുവരുന്നത് തികച്ചും രാഷ്ട്രീയ മുതലെടുപ്പ് തന്നെയാണെന്ന് അദ്ദേഹം തുറന്നടിച്ചു.
വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് കണ്‍ഫ്യൂഷനിലാണെന്നും അദ്ദേഹം കുറിച്ചു, അത് തികച്ചും സ്വാഭാവികമെന്നും ആഷിക്ക് എഴുതി. കേരളത്തില്‍ സംഘപരിവാറിന്റെ യുക്തിയെ ഇവിടെ നിരാകരിക്കും, കാരണം നമ്മുടെ നാടിന് ഒരു മുഖ്യമന്ത്രിയുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
സുപ്രീംകോടതി വിധിയെ റിവ്യൂ ചെയ്യാന്‍ ഭരണഘടനാപരമായ നിയമസംവിധാനവും, രാജ്യത്തിന്റെ ജനാധിപത്യ ഭരണസംവിധാനവും നിലവിലിരിക്കെ സംഘപരിവാരം കേരളത്തിന്റെ തെരുവുകളിലേക്ക് വിശ്വാസികളെ കൊണ്ടുവരുന്നത് തികച്ചും രാഷ്ടീയലാക്കോടെയാണ്.
പക്ഷെ അവിടെയും യുക്തിയെ നിരാകരിക്കല്‍ മാത്രമാണ് അവര്‍ ചെയ്യുന്നത്. അതും മനസിലാക്കാം. യുക്തിയെ അംഗീകരിക്കുന്ന ശീലം അവര്‍ക്കില്ല. കേരളത്തിലെ കോണ്‍ഗ്രസ്സ് കണ്‍ഫ്യൂഷനിലാണ്, അതിസ്വാഭാവികം. കേരളം പ്രക്ഷുദമാവുമ്പോള്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്ന ഒരു പത്രസമ്മേളനമുണ്ട്. അതില്‍ വാക്കുകള്‍ക്ക് ശക്തിയും യുക്തിയും ജനാധിപത്യവും പക്ഷവും രാഷ്ട്രീയവുമുണ്ട്.
നമ്മുടെ നാടിന് ഒരു മുഖ്യമന്ത്രിയുണ്ട് !