തിരുവനന്തപുരം: കോളേജുകളുടെ നിലവാരം അളന്ന് അംഗീകാരം നല്കുന്ന ദേശീയ എജന്‍സിയായ നാകിന്റെ മാതൃകയില്‍ സംസ്ഥാനത്തും അക്രഡിറ്റേഷന് സംവിധാനം വരുന്നു. സാക് എന്നപേരിലാണ് എജന്‍സി വരുന്നത്.
അടുത്ത വര്‍ഷം ജനുവരി മുതല്‍ കോളേജുകളില്‍ നിന്ന് സംസ്ഥാന അക്രഡിറ്റേഷനുള്ള അപേക്ഷകള്‍ സ്വീകരിക്കും. സംസ്ഥാനത്തെ കോളേജുകളുടെ നിലവാരം ഉയര്‍ത്താനാണ് ഇത്തരത്തില്‍ ഒരു തീരുമാനമെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞു.
സാക് അംഗീകാരമുള്ള കോളേജുകള്‍ക്ക് മാത്രമായിരിക്കും ഭാവിയില്‍ സര്‍ക്കാര്‍ സഹായം അടക്കം ലഭിക്കൂവെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ നാക് അംഗീകാരം ലഭിച്ച കോളേജുകളും സാക് അക്രഡിറ്റേഷന് നേടണം.