തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ മണ്ഡലകാലത്ത് തന്നെ സ്ത്രീകള്‍ക്കുളള സൗകര്യം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നിലപാട് ശരിയല്ലെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. ശബരിമലയുടെ കാര്യത്തില്‍ വിശ്വാസികളുടെ ഇടയില്‍ തന്നെ രണ്ട് അഭിപ്രായമുണ്ട്. അതില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന അഭിപ്രായമുളളവരുണ്ട്. മറിച്ച് അഭിപ്രായമുളളവരുമുണ്ട്. ഇതെല്ലാം സുപ്രീം കോടതി പരിശോധിച്ചിട്ടാണ് അധിമ നിലപാട് വന്നത്.
സര്‍ക്കാറിന് ചെയ്യാന്‍ കഴിയുന്നത് ഒന്നേയുളളൂ. ആ നിലപാടിന്റെ ഭാഗമായുളള നടപടികള്‍ സ്വീകരിക്കുക എന്നുളളത്. അതിനാല്‍ സ്ത്രീകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്യണം. റിവ്യു ഹര്‍ജി നല്കാന് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. എപദ്മകുമാര്‍ പറഞ്ഞത് സ്വന്തം അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്ന നിലപാട് ആര്‍എസ്എസ് അംഗീകരിച്ചു എന്നും പിണറായി വിജയന് പറഞ്ഞു.