തിരുവനന്തപുരം: തനിക്ക് അനിയനെപ്പോലെ ആയിരുന്നു ബാലുവെന്നും
ഈ വിയോഗം താങ്ങാന്‍ കഴിയുന്നില്ലെന്നും കൈതപ്രം ദാമോദരന്‍ നമ്പൂതിരി. മംഗല്യപ്പല്ലക്ക് എന്ന ബാലുവിന്റെ ആദ്യ സിനിമയില്‍ വരികളെഴുതിയത് ഞാനായിരുന്നു. അന്നുതൊട്ട് ബാലുവിനെ അറിയാം. ബാലുവിന്റെ വിയോഗവാര്‍ത്ത പറഞ്ഞപ്പോള്‍ തകര്‍ന്നുപോയി. വിശ്വസിക്കാന്‍ സാധിക്കുന്നില്ല. താങ്ങാനും വയ്യ.” അദ്ദേഹം പറഞ്ഞു.
ബാലു ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പ്രാര്‍ത്ഥനയോടെയാണ് കാത്തിരുന്നത്. എല്ലാക്കാര്യങ്ങളിലും വിളിച്ച് അഭിപ്രായം ആരായുകയും അന്വേഷിക്കുകയും ചെയ്തിരുന്ന ഒരാളായിരുന്നു ബാലഭാസ്കര്‍. പതിനേഴാമത്തെ വയസ്സിലാണ് സിനിമയിലെത്തിയതെങ്കിലും സംഗീതത്തില്‍ വളരെ പക്വമായ നിലപാടുകളായിരുന്നു ബാലുവിന്റേതെന്ന് കൈതപ്രം പറയുന്നു. കണ്ണീരോടെയാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ പൊതു ദര്‍ശനത്തിന് വച്ച് ബാലുവിന്റെ ഭൗതിക ശരീരത്തിന് അദ്ദേഹം അന്ത്യാജ്ഞലി അര്‍പ്പിച്ചത്.