തിരുവനന്തപുരം: വിഴിഞ്ഞം പോലീസ് കസ്റ്റഡിയിലെടുത്ത റോഹിംഗ്യന്‍ കുടുംബത്തെ ഇന്റലിജന്‍സ് വിഭാഗം ചോദ്യം ചെയ്യുന്നു. ചൊവ്വാഴച രാവിലെ ഹൈദരാബാദില്‍ നിന്നും ട്രെയിന്‍ വഴി കേരളത്തിലെത്തിയ ഇവരെ പോലീസ് പിടികൂടുകയായിരുന്നു. തൊഴില്‍ അന്വേഷിച്ച് വന്നതാണെന്നായിരുന്നു പോലീസിനോട് റോഹിംഗ്യന്‍ കുടുംബം പറഞ്ഞത്.
അയൂബ് (36), സഫിയ കാത്തൂര്(29), സഫിയാദ് (ആറ് മാസം), ഇര്‍ഷാദ് (27), അന്‍വര്‍ ഷാ (11) എന്നിവരാണ് പോലീസ് കസ്റ്റഡിയിലുളളത്. സഫിയ അയൂബിന്റെ ഭാര്യയും, സഫിയാദ് ഇവരുടെ കുഞ്ഞുമാണ്. ഇര്‍ഷാദ് അയൂബിന്റെയും അന്‍വര്‍ ഷാ സഫിയയുടെയും സഹോദരങ്ങളാണ്.
ഡല്‍ഹിയിലെ റോഹിംഗ്യന്‍ അഭയാര്‍ത്ഥി ക്യാംപിലായിരുന്നു ഇവര്‍ ആദ്യം. പിന്നീട് ഇവിടെ നിന്നും ട്രെയിന്‍ മാര്‍ഗം ഹൈദരാബാദിലേക്ക് ഇവര്‍ കടന്നു. കേരളത്തില്‍ വന്നാല്‍ ജോലി ലഭിക്കുമെന്നും താമസിക്കാന്‍ ഇടം ലഭിക്കുമെന്നും കേട്ടറിഞ്ഞാണ് ഇവര്‍ കേരളത്തിലേക്ക് വന്നതെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.
ഡല്‍ഹിയിലെ ക്യാംപില്‍ നിന്ന് ജോലിയും താമസവും തേടിയാണ് ഇവര്‍ ട്രെയിനില്‍ ഹൈദരാബാദിലേക്ക് ചെന്നത്. എന്നാല്‍ ഇവിടെ ജോലി ശരിയാകാതെ വന്നതിനാലാണ് വിഴിഞ്ഞം ലക്ഷ്യമാക്കി ട്രെയിന്‍ കയറിയത്. ഇവരുടെ പക്കല്‍ ഐക്യരാഷ്ട്ര സംഘടന നല്കിയ അഭയാര്‍ത്ഥി തിരിച്ചറിയല്‍ കാര്‍ഡുണ്ട്. ഇവര്‍ക്കെതിരെ യാതൊരു കേസും വിഴിഞ്ഞം പോലീസ് ചുമത്തിയിട്ടില്ല. സ്വാഭാവിക നടപടി ക്രമം എന്ന നിലയിലാണ് ഇവരെ ചോദ്യം ഐബി ചെയ്യുന്നതെന്നാണ് പോലീസിന്റെ വിശദീകരണം.