അഞ്ചല്‍: ടൗണില്‍ അനധികൃതമായി അടിഞ്ഞു കൂടുന്ന മാലിന്യം നീക്കം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മാലിന്യകൂമ്പാരത്തില്‍ കൊടി കുത്തി കുത്തിയിരിപ്പ് സമരം നടത്തി കോണ്‍ഗ്രസ് നേതാവ്. ഇവയൊന്നും വകവയ്ക്കാതെ കൈതൂമ്പയും സാമഗ്രികളും എടുത്ത് ഇടത് യുവാക്കള്‍ രംഗത്തിറങ്ങി. നിമിഷങ്ങള്‍ക്കകം പരിസരം വൃത്തിയാക്കി. ഇതോടെ സമരം പാളിയെന്ന് മനസിലായ നേതാവ് കൊടി മടക്കി സ്ഥലം വിട്ടു.
ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവര്‍ത്തകരാണ് മാലിന്യ നിര്‍മ്മാര്‍ജനത്തില്‍ പങ്കുചേര്‍ന്നത്. ആര്‍ഒ ജംക്ഷനില്‍ കുളത്തൂപ്പുഴയിലേക്കു ബസ് കാത്തുനില്ക്കുന്ന സ്ഥലത്താണു മാലിന്യങ്ങള്‍ കൂന കൂട്ടിയിരുന്നത്. ഇതു നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണു പഞ്ചായത്ത് അംഗം വലിയവിള വേണു സമരം നടത്തിയത്.
കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് അംഗം മാലിന്യക്കൂനയില്‍ സമരം തുടങ്ങിയത് അറിഞ്ഞ് എസ്എഫ്ഐ ഡിവൈഎഫ്ഐ നേതാക്കളായ ടി അഫ്സല്, ഐശ്വര്യലക്ഷ്മി എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. ഏതായാലും മാലിന്യക്കൂന നീങ്ങിയതില്‍ ആശ്വസിക്കുകയാണു നാട്ടുകാര്‍. കുറച്ചു ദിവസം മുന്‍പു രാത്രി ഈ മാലിന്യക്കൂനയ്ക്കു തീപിടിച്ചതു പരിഭ്രാന്തിക്ക് പരത്തിയിരുന്നു.