കോഴിക്കോട്: വടകരയില്‍ യുവമോര്‍ച്ചാ നേതാവിന്റെ നേരെയും പയ്യോിയില് സിപിഎം നേതാക്കളുടെ വീടിനു നേരെയും ആക്രമണം. യുവമോര്‍ച്ച നേതാവിന്റെ വീടിനു നേരെ ബോംബാക്രമണമാണ് നടത്തിയത്. സ്റ്റീല്‍ ബോംബാണ് എറിഞ്ഞിരിക്കുന്നത്. വീടിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. സംഭവത്തിനു പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.
ഇതിനിടെ പയ്യോളിയില്‍ സിപിഎം ഏരിയാ കമ്മിറ്റി അംഗം സുരേഷ് ചങ്ങാടത്തിന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. 20 ഓളം വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വീട് പൂര്‍ണ്ണമായും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്.
ബിജെപി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് സിപിഎമ്മും ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് പുറക്കാട്ടും കിടഞ്ഞീക്കുന്നും സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രണ്ടു സംഭവങ്ങളും ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഉണ്ടായത്.