തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര സംവിധായകന് തമ്പി കണ്ണന്താനത്തിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മന്ത്രി എകെ ബാലന്. പഴയ തലമുറയിലെ ഏറ്റവും പ്രമുഖനായ ഹിറ്റ് മേക്കറായിരുന്ന അദ്ദേഹം അഭിനയം മുതല്‍ വിതരണം വരെ മലയാള ചലച്ചിത്ര രംഗത്തെ എല്ലാ രംഗത്തും തിളങ്ങിയാളായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് മലയാള സിനിമയ്ക്ക് വലിയ നഷ്ടം തന്നെയാണെന്നും അനുശോചന സന്ദേശത്തില്‍ മന്ത്രി പറഞ്ഞു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അസുഖ ബാധിതനായി ചികിത്സയിലായിരുന്നു തമ്പി കണ്ണന്താനം. നാളെ എറണാകുളം ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുമെന്ന് സുഹൃത്തുക്കളും സിനിമാപ്രവര്‍ത്തകരും അറിയിച്ചു. സംസ്കാരം മറ്റന്നാള്‍ കാഞ്ഞിരപ്പള്ളി കണ്ണന്താനത്ത് നടക്കും.