തിരുവനന്തപുരം: രാജ്യത്തെ ഏഴാമത്തെ മുന്നറിയിപ്പ് കേന്ദ്രം കേരളത്തില്‍ ആരംഭിച്ചു. കേരള കര്‍ണാടകതീരത്ത് ചുഴലിക്കാറ്റും കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന ദുരന്തങ്ങളും അടിക്കടി ഉണ്ടായതിനെ തുടര്‍ന്നാണ് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം തിരുവനന്തപുരം ആസ്ഥാനമാക്കി ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം തുടങ്ങാനായി തീരുമാനിച്ചത്.
കാലാവസ്ഥ സംബന്ധമായ മുന്നറിയിപ്പ്, തീരദേശ ബുളളറ്റിനുകള്‍ (മത്സ്യതൊഴിലാളികള്‍ക്കുളള മുന്നറിയിപ്പ് ഉള്‍പ്പെടെയുളളവ) തുടങ്ങി കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേരള, കര്‍ണാടക സര്‍ക്കാരുകള്‍ക്ക് ഇതുവഴി ലഭിക്കും. തിരുവനന്തപുരത്ത് സി ബാന്റ് ഡോപ്ലര്‍ വെതര്‍ റഡാറുകളുണ്ട്. മൂന്നാമത്തെ റഡാറും കൂടി സ്ഥാപിക്കുന്നതോടെ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേരളത്തില്‍ നേരത്തെ ലഭ്യമാക്കാനാകും.
കേരളത്തില്‍ നിലവിലുളള കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിക്കുന്നത് കൂടുതല്‍ ഗുണകരമാകുമെന്നാണ് വിലയിരുത്തുന്നത്. കേരളത്തിലെ പ്രളയത്തിന് ശേഷം ഓഗസ്റ്റ് 28 നാണ് കേന്ദ്രം ഈ തീരുമാനം പ്രഖ്യാപിച്ചത്. നിലവില്‍ ചെന്നൈ, വിശാഖപട്ടണം, ഭുവനേശ്വര്‍, കൊല്‍ക്കത്ത, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലാണ് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രങ്ങളുള്ളത്.