തിരുവനന്തപുരം: ഡീസല്‍ വില വര്‍ധിപ്പിക്കുന്നതിനെ തുടര്‍ന്ന് ലോറിവാടക വീണ്ടും വര്‍ധിപ്പിക്കുമെന്ന് ലോറി ഉടമകള്‍. ഡീസല്‍ വില വര്‍ധന കാരണം കഴിഞ്ഞയാഴ്ച വാടക കൂട്ടിയതിന് പിന്നാലെയാണ് വീണ്ടും വര്‍ധനവിന് ലോറിയുടമകള്‍ ആലോചിക്കുന്നത്. അഞ്ചുശതമാനം വര്‍ധനവാണ് ഈ മാസം 17 മുതല്‍ പ്രഖ്യാപിച്ചതെങ്കിലും അത് ഫലത്തില്‍ 15 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്. ഇനിയും വര്‍ധിപ്പിച്ചാല്‍ അവശ്യസാധനങ്ങളുടെ വില 25 ശതമാനം വരെ ഉയര്‍ന്നേക്കാം.
അതേ സമയം സ്വകാര്യബസുകള്‍ സര്‍വ്വീസ് നിര്‍ത്തുന്ന കാര്യം ആലോചിക്കുകയാണെന്ന് ബസുടമകള്‍ വ്യക്തമാക്കി. നികുതി അടക്കാത്ത 2000 ബസ്സുകള്‍ക്ക് പുറമേ പതിനായിരം സ്വകാര്യ ബസുകള്‍ കൂടി സര്‍വ്വീസ് നിര്‍ത്തുമെന്ന് അറിയിച്ചതായി ഗതാഗതമന്ത്രി എകെ ശശീന്ദ്രന് അറിയിച്ചു. വടക്കന്‍ കേരളത്തിലടുത്ത ദിവസങ്ങളില്‍ കടുത്ത ഗതാഗത പ്രതിസന്ധിയാണിതുണ്ടാക്കുക. ഇനിയും സഹായം സര്‍ക്കാരില്‍ നിന്ന് കിട്ടിയേക്കില്ലാ എന്നതിനാല്‍ കെഎസ് ആര്‍ടിസിയും സര്‍വീസുകള്‍ കൂടുതലായി വെട്ടിക്കുറച്ചേക്കും.