തിരുവനന്തപുരം: വ്യാജ വാര്‍ത്ത പടച്ചുവെന്നാരോപിച്ച് ജനം ടിവിയ്ക്കെതിരെ നിയമനടപടിയ്ക്കൊരുങ്ങി ഷാഫി പറമ്പില്‍ എംഎല്‍എ. തന്നോട് സംസാരിക്കാതെ യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി എന്ന വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ ആണ് ഷാഫി പറമ്പില്‍ കേസ് കൊടുക്കുക. ഫേസ്ബുക്ക് പേജിലൂടെയാണ് എംഎല്‍എ ജനം ടിവിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ഇന്നലെ വൈകുന്നേരം ജനം ടിവിയില്‍ നിന്നും ഒരു ഫോണ്‍ വന്നിരുന്നുവെന്നും, യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും തന്നെ പുറത്താക്കിയ വാര്‍ത്തയിലെ സത്യാവസ്ഥ അറിയണമെന്നും പറഞ്ഞു. അതിനും മുമ്പ് അവര്‍ ഓണ്‍ലൈന്‍ ആയി വാര്‍ത്ത പ്രസിദ്ധീകരിക്കുകയും, വാര്‍ത്ത പ്രചരിക്കുകയും ചെയ്തിരുന്നു. ഷാഫി പറമ്പില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കുറേ തവണ ഷാഫിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും, ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് വാര്‍ത്ത കൊടുത്തു എന്നായിരുന്നു ജനം റിപ്പോര്‍ട്ടര്‍ നല്കിയ വിശദീകരണം.
കള്ളങ്ങള്‍ പരമാവധി വേഗം കൊടുത്ത് നിങ്ങളെപ്പറ്റി ജനങ്ങള്‍ക്കുള്ള ധാരണ തെറ്റിക്കരുതെന്നും ഷാഫി ജനം ടിവിയെ പരിഹസിച്ച് കൊണ്ട് പറയുന്നു. കുപ്രചരണം തള്ളിക്കളഞ്ഞ ദേശീയ നേതൃത്വത്തിന് നന്ദി പറഞ്ഞ ഷാഫി, ചാനലിനെതിരെ കേസ് കൊടുക്കുമെന്നും വ്യക്തമാക്കി. തന്നെ പുറത്താക്കിയതല്ലെന്നും, താന്‍ സ്വമേധയാ രണ്ടാഴ്ച മുന്‍പേ രാജി വെച്ചതാണെന്നും ഷാഫി പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ കാരണം ഒന്നും വെളിപ്പെടുത്തിയിട്ടില്ല.