തിരുവനന്തപുരം: തുലാവര്‍ഷം 15 ന് എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലില്‍ ലക്ഷദ്വീപിനും മാലദ്വീപിനും സമീപത്തായി ആറാംതീയതിയോടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി.
മല്‍സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്കാന് ഫിഷറീസ് വകുപ്പിനും തീരദേശ പോലീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, ജില്ലാ ദുരന്തനിവാരണകേന്ദ്രം എന്നിവര്‍ക്കും നിര്‍ദേശം നല്കി. നിലവില്‍ കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോട് അഞ്ചിനു മുന്‍പു തീരത്തെത്തണമെന്നു നിര്‍ദേശം നല്‍കണം. കടല്‍ ആംബുലന്‍സുകളും രക്ഷാബോട്ടുകളും തയാറാക്കി നിര്‍ത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കേരളത്തില്‍ തുലാവര്‍ഷം തുടങ്ങാന്‍ വൈകുമെങ്കിലും നാലുവരെ മഴ തുടരും. നാളെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചന പ്രകാരം ശരാശരി 480 മില്ലിമീറ്റര്‍ മഴയാണ് തുലാവര്‍ഷക്കാലത്തു പ്രതീക്ഷിക്കുന്നത്. മണ്‍സൂണ്‍ കാലയളവില്‍ നാലുമാസം വരെയുളള കണക്കനുസരിച്ച് രാജ്യമൊട്ടാകെ മഴയില്‍ ഒന്‍പത് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.