കൊച്ചി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി പ്രസ്താവിച്ച ബെഞ്ചിന്റെ അധ്യക്ഷനായ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കള്ളനെന്ന് വിളിച്ചധിക്ഷേപിച്ച് ശബരിമല തന്ത്രി കുടുംബാഗം രാഹുല്‍ ഈശ്വര്‍. റിപ്പോര്‍ട്ടര്‍ ചാനലില്‍ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്ത്തകന് അഭിലാഷ് നയിച്ച ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു രാഹുല്‍ ഈശ്വറിന്റെ വ്യക്തിയധിക്ഷേപം.
സ്ത്രീപ്രവേശനം നല്കിയ വിധി പ്രസ്താവിച്ച ദീപക് മിശ്ര കള്ളനാണെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ‘നെഞ്ചില്‍ കുത്തിയ ഫ്ലാഗ് ആണെ നെഞ്ചിനകത്തുള്ള അയ്യപ്പ സ്വാമിയാണേ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര കള്ളനാണ്. റിട്ടേയ്ഡ് ചെയ്യുന്നതിന് മുമ്പ് നല്ല പേരുണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇത്തരത്തില്‍ വിധിയെന്നും രാഹുല്‍ പറയുന്നു. എന്നാല്‍ വ്യക്തിപരമായ അധിക്ഷേപം പാടില്ലെന്ന് അവതാരകന് ഓര്‍മ്മിപ്പിച്ചെങ്കിലും ആരോപണങ്ങള്‍ വീണ്ടും രാഹുല്‍ ആവര്‍ത്തിച്ചു.
ദീപക് മിശ്ര കള്ളനാണെന്ന് അഭിലാഷിന് അറിയാം, എന്നും രാഹുല്‍ പറഞ്ഞതോടെ എനിക്ക് അറിയില്ലെന്നും താങ്കള്‍ക്ക് ദേഷ്യമുണ്ടെങ്കില്‍ ഒരാളെ തേജോവധം ചെയ്യരുതെന്നും അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിയെ എങ്ങിനെയാണ് എതിര്‍ക്കുക എന്നും അസഹിഷ്ണുതയല്ലെന്നും അവതാരകന് തിരിച്ചടിച്ചു. കോടതിയലക്ഷ്യത്തെ കുറിച്ച് അവതാരകന് സൂചിപ്പിച്ചപ്പോള്‍ അഭിലാഷിന് കോടതിയലക്ഷ്യം വരില്ലെന്നും രാഹുല്‍ പറഞ്ഞു.