മാനന്തവാടി: നിറയെ യാത്രക്കാരുമായി പാല്‍ച്ചുരത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടെങ്കിലും ഡ്രൈവര്‍ അനുമോദിന്റെ മന്നസാന്നിധ്യം വന്‍ദുരന്തം ഒഴിവാക്കി.
ശനിയാഴ്ച രാത്രി 8 ന് മാനന്തവാടിയില്‍നിന്ന് ഇരിട്ടി വഴി കോട്ടയത്തേക്ക് പോവുകയായിരുന്ന ഫാാസ്റ്റ് പാസഞ്ചര്‍ ബസാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
പാല്‍ച്ചുരം ഒന്നാം വളവിനുമുകളിലെ ചെകുത്താന്‍തോടിന് സമീപത്തുവച്ചാണ് ബസിന്റെ ബ്രേക്ക് നഷ്ടമായത്. ചെങ്കുത്തായ ഇറക്കം ഇറങ്ങവേ കേളകം ഭാഗത്തു നിന്ന് വന്ന ലോറിക്ക് അരിക് നല്കാന് ബസ് നിര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട കാര്യമറിഞ്ഞത്.
ഉടന്‍ തന്നെ അനുമോദ് പെട്ടെന്ന് ബസ് മണ്‍തിട്ടയില്‍ ഇടിപ്പിച്ചു നിര്‍ത്തുകയായിരുന്നു. ബസ് നിന്നതിന്റെ മറുഭാഗത്ത് വലിയ കൊക്കയാണ്. ഡ്രൈവറുടെ വാതിലിലൂടെയും അല്പം മാത്രം തുറക്കാന്‍ കഴിഞ്ഞ മുന്‍ ഭാഗത്തെ വാതിലിലൂടെയും യാത്രക്കാരെ പെട്ടെന്നു തന്നെ പുറത്തെത്തിച്ചു. മണ്‍തിട്ടയില്‍ തട്ടിനിന്നതിനാല്‍ ബസിന്റെ പിന്‍വാതില്‍ തുറക്കാന്‍ കഴിയുമായിരുന്നില്ല.
രാത്രി 8.45നായിരുന്നു അപകടം. 87 പേരാണ് ബസിലുണ്ടായിരുന്നത്. രാത്രി 10ന് മാനന്തവാടി ഡിപ്പോയില്‍ നിന്നും മറ്റൊരു ബസ് എത്തിച്ച് യാത്ര തുടരുകയായിരുന്നു. ബ്രേക്ക് പോയ ബസ് രാത്രി തന്നെ താല്‍ക്കാലികമായി തകരാര്‍ പരിശോധിച്ച് മാനന്തവാടി ഡിപ്പോയിലെത്തിച്ചു.