മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹമാധ്യങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ മുസ്ലീംലീഗ് പ്രവര്ത്തകന് പോലീസ് പിടിയില്‍.
മലപ്പുറം സ്വദേശി മുനീര്‍ തയ്യില്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ യൂത്ത് ലീഗ് നേതാവു കൂടിയാണ്.
മലപ്പുറം എസ്പിക്ക് ലഭിച്ച പരാതിയുടെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ പികെ ബഷീറടക്കമുള്ള നേതാക്കളുമായി അടുപ്പമുള്ള പ്രവര്‍ത്തകനാണ് പ്രതി.