പത്തനംതിട്ട: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച് സുപ്രീം കോടതിയുടെ വിധി വന്നതിന് പിന്നാലെ തിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദേശവുമായി പോലീസ്. ഒരു ദിവസം 80,000 ഭക്തരെ മാത്രം കടത്തിവിട്ടാല്‍ മതിയെന്നാണ് പോലീസിന്റെ പ്രധാന നിര്‍ദേശം.
നിലയ്ക്കലില്‍ ഡിജിറ്റല്‍ ടിക്കറ്റ് സംവിധാനം കൊണ്ടുവരണമെന്നും 80000ത്തില്‍ കൂടുതല്‍ ആളുകള്‍ പമ്പയിലും സന്നിധാനത്തും എത്തിയാല്‍ 18ാം പടിയിലെതടക്കമുള്ള തിരക്ക് നിയന്ത്രിക്കാനാവില്ലെന്നും എട്ട് മണിക്കൂറില്‍ കൂടുതല്‍ സ്ത്രീകള്‍ ഉള്‍പ്പെടെ കാത്തു നില്‍ക്കേണ്ടി വരുമെന്നുമാണ് പോലീസ് പറയുന്നത്.
നിലയ്ക്കല്‍, പമ്പ, സനിധാനം എന്നിവടങ്ങളില്‍ 100 വീതം വനിതാ പോലീസിനെ വിന്യസിക്കും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഡിജിപി സര്‍ക്കാരിനും ബോര്‍ഡിനും നിര്‍ദ്ദേശം സമര്‍പ്പിക്കും. സ്ത്രീകള്‍ വരുന്ന സാഹചര്യത്തില്‍ തിരക്കു നിയന്ത്രിക്കാന്‍ സംവിധാനം ആവശ്യമാണ്. ദര്‍ശനം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതടക്കമുള്ള സംവിധാനങ്ങള്‍ കൊണ്ടുവരാനും നടപടിയുണ്ടാകണമെന്ന നിര്‍ദേശം പോലീസ് മുന്നോട്ട് വയ്ക്കുന്നുണ്ട്.