കോഴിക്കോട്: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ ‘ആരെയും വേദനിപ്പിക്കാതെ’ പ്രതികരിച്ച കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയെ ട്രോളി സോഷ്യല്‍ മീഡിയ. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ ഉമ്മന്‍ചാണ്ടി ഫേസ്ബുക്കിലിട്ട കുറിപ്പാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.
‘സുപ്രീംകോടതി വിധി നിയമപരമായ പരിശോധനയാണ് നടത്തിയിരിക്കുന്നത്. ഭരണഘടനാപരമായി എല്ലാ വിഭാഗങ്ങളുടെയും തുല്യനീതി ഉറപ്പുവരുത്തേണ്ടതുണ്ട്. സുപ്രീംകോടതി വിധി ഈ പശ്ചാത്തലത്തിലാണ്. എന്നാല്‍ പാരമ്പര്യമായി നടക്കുന്ന അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും മാനിക്കേണ്ടതായുണ്ട് . നിയമവും ആചാരാനുഷ്ഠാനങ്ങളും സമുന്നയിപ്പിച്ചു കൊണ്ടുപോകുന്നതാണ് ഉത്തമം.’ എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മ പ്രസിഡന്റായ നടന് മോഹന്‍ലാലിന്റെ പ്രതികരണത്തിനു സമാനമാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാടെന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം. ‘ആക്രമിക്കപ്പെട്ട നടിക്കൊപ്പം, ദിലീപിനുവേണ്ടി പ്രാര്‍ത്ഥിക്കും’ എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. സമാനമായ ഒന്നാണ് ഉമ്മന്‍ചാണ്ടിയുടെ ഈ കുറിപ്പെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.
‘ശബരിമലയ്ക്ക് ഒപ്പം, സുപ്രീം കോടതിക്കുവേണ്ടി പ്രാര്‍ത്ഥിക്കും’ ഉമ്മന്‍ചാണ്ടിയെ പരിഹസിച്ചുകൊണ്ട് ടിസി രാജേഷ് സിന്ധു കുറിക്കുന്നു.