ഇടുക്കി: ഇടുക്കിയില്‍ വീണ്ടും നാശം വിതച്ച് മഴ കനക്കുന്നു. നിരവധി വീടുകളില്‍ വീണ്ടും വെള്ളംകയറി. മലവെള്ളപ്പപ്പാച്ചില്‍ കണ്ട് ഭയന്നയാള്‍ ഹൃദയാഘാതം വന്ന് മരിച്ചു. ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടയില്‍ ഉരുള്‍പൊട്ടിവരുന്നത് കണ്ട് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
മഴയ്ക്ക് താല്‍ക്കാലിക ശമനമുണ്ടായിട്ടുണ്ട്. രാത്രി ആറ് മണിമുതല്‍ ഒമ്പത് മണിവരെ നിര്‍ത്താതെ പെയ്ത കനത്ത മഴയില്‍ ചമ്പക്കാനം മേഖലയിലെ വീടുകളില്‍ വെള്ളം കയറി. വ്യാപകമായി കൃഷിനാശവും ഉണ്ടായിട്ടുണ്ട്. ഒരു പ്രളയം വന്നതില്‍ നിന്നും കരകയറി വരുന്നതെയുള്ളൂ കേരള ജനത. അതിനു പിന്നാലെയാണ് നാശം വിതച്ച് മഴ.