തിരുവനന്തപുരം: പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയില്‍ നിലപാട് തുറന്നടിച്ച് ജനപക്ഷ നേതാവ് പിസി ജോര്‍ജ്ജ് എംഎല്‍എ. സുപ്രീം കോടതി വിധി ജെല്ലിക്കെട്ട് നിരോധിച്ച പോലുള്ള ‘ദുര്‍വിധി’യാവരുതേ എന്നാണ് തന്റെ പ്രാര്‍ത്ഥനയെന്ന് പിസി ജോര്‍ജ്ജ് വ്യക്തമാക്കി.
സുപ്രീംകോടതി വിധിയെ സമരം ചെയ്ത് മാറ്റി തിരുത്തിച്ചവരാണ് തമിഴര്‍. അത്തരത്തിലൊരു വിധി ശബരിമല പ്രവേശനത്തിലും ഉണ്ടാകാതിരുന്നാല്‍ മതിയെന്നും അദ്ദേഹം പറയുന്നു. വിശ്വാസ കാര്യങ്ങള്‍ വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണം. സ്ത്രീ പ്രവേശന കേസിന്റെ വിധിയില്‍ വിയോജന കുറിപ്പ് എഴുതിയ ഇന്ദു മല്‍ഹോത്രയുടെ നിലപാടാണ് തനിക്കെന്നും പിസി.ജോര്‍ജ് പറഞ്ഞു. ശബരിമലയിലേക്ക് എത്തുന്ന സ്ത്രീകള്‍ ആനകുത്തിയും പാമ്പ് കടിച്ചും ചാകരുത്. വിശ്വാസപരമായ കാര്യങ്ങളില്‍ കോടതി ഇടപെടരുതെന്നും പിസി ജോര്‍ജ് പറഞ്ഞു.