കല്‍പ്പറ്റ: നവകേരളത്തിനായി സഹായഹസ്തവുമായി ഡല്‍ഹി എംഎല്‍എ പ്രവീണ്‍കുമാര്‍ ദേശ്മുഖ്. പ്രളയബാധിതരെ സഹായിക്കാന്‍ എംഎല്‍എ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ സംഭാവന നല്‍കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വയനാട്ടിലെ തവിഞ്ഞാല്‍ പഞ്ചായത്തിലെ പുന്നശ്ശേരിയില്‍ ഒരു പാലം തകര്‍ന്നതുമൂലം പതിമൂന്നോളം കുടുംബങ്ങള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. ഈ പാലം പുനര്‍നിര്‍മിക്കാനായി തുക നീക്കിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ഥിക്കും.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ രാജ്ഭവനില്‍ സമരം നടത്തിയപ്പോള്‍ പിന്തുണയുമായെത്തിയ മുഖ്യമന്ത്രിമാരില്‍ ഒരാളാണ് പിണറായി വിജയന്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് ഡല്‍ഹി സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാവുമെന്നും പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ച എംഎല്‍എ പറഞ്ഞു.
പാര്‍ട്ടിയുടെ എല്ലാ എംഎല്‍എമാരും, എംപിമാരും ഒരു മാസത്തെ ശമ്പളം കേരളത്തിനായി നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ പത്തുകോടിരൂപ സര്‍ക്കാരും അനുവദിച്ചു. തന്റെ എംഎല്‍എ ഫണ്ടില്‍നിന്നും ഒരുകോടി കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നുണ്ട്.
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കണം. എഎപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നിരവധി ജനക്ഷേമ പദ്ധതികള്‍ ഡല്‍ഹിയില്‍ നടപ്പാക്കുന്നുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സേവനമേഖലകളില്‍ വലിയ മാറ്റം ഉണ്ടാക്കാനായിട്ടുണ്ട്. ആനുകൂല്യങ്ങളും സേവനങ്ങളും ജനങ്ങളുടെ വീടുകളിലെത്തിക്കുന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ പലവിധത്തില്‍ ദ്രോഹിക്കുന്നുണ്ട്. അതിനെയെല്ലാം ചെറുത്തുകൊണ്ടാണ് വികസനം നടപ്പാക്കുന്നത്. ഇത്തരം രീതികള്‍ എല്ലായിടത്തും നടപ്പാക്കാനാവണം.
നിപാ വൈറസിനെതിരെ പ്രവര്‍ത്തിക്കുമ്പോള്‍ മരണപ്പെട്ട ലിനി എന്ന നേഴ്സ് മാതൃകയാണ്. ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ മലയാളി നേഴ്സുമാര്‍ ഇത്തരത്തിലുള്ള ആത്മാര്‍ഥമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. അവരോടെല്ലാം സര്‍ക്കാര്‍ നന്ദി രേഖപ്പെടുത്തുകയാണെന്നും പ്രവീണ്‍കുമാര്‍ ദേശ്മുഖ് പറഞ്ഞു.