കൊച്ചി: മരണത്തോട് മല്ലടിക്കുന്ന വയലിനിസ്റ്റ് ബാലഭാസ്കറിനെതിരെ പ്രവാസി യുവാവിന്റെ അശ്ലീല കമന്റ്. സ്വന്തം മകളുടെ വിയോഗ വാര്‍ത്ത പോലും അറിയാതെ ഒന്നും അറിയാതെ കിടക്കുന്ന വ്യക്തിയ്ക്ക് നേരെയായിരുന്നു വായിച്ചാല്‍ അറപ്പുളവാക്കുന്ന കമന്റ്. കമന്റ് പ്രത്യക്ഷപ്പെട്ടതോടെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ രംഗത്തെത്തി. മുറിവിലും മുളക് പുരട്ടുന്ന സൈബര്‍ പുഴുക്കളെ എടുത്ത് കളയണമെന്ന് അവര്‍ പ്രതികരിച്ചു.
‘മകളെ നഷ്ടപ്പെട്ടെങ്കിലെന്താ, അവന് അധികം പ്രായമൊന്നും ആയിട്ടില്ലല്ലോ, ഇനിയും കുഞ്ഞിനെ ഉണ്ടാക്കാമല്ലോ.’ എന്നതായിരുന്നു മേല്‍പ്പറഞ്ഞയാളുടെ അറപ്പുളവാക്കുന്ന ആ സോഷ്യല്‍ മീഡിയ കമന്റിന്റെ സാരം. മനസില്‍ കുഷ്ഠം നിറച്ച പ്രവാസി യുവാവിന്റെ പേര് പ്രബേ ലിഫിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇത്തരത്തില്‍ സാഹചര്യമോ സന്ദര്‍ഭമോ നോക്കാതെ വേദനിപ്പിക്കുന്ന ഒട്ടനവധി പേരുണ്ട് അവയില്‍ ഉദാഹരണം വെയ്ക്കാവുന്നത് പ്രളയനാളുകളില്‍ ക്യാമ്പിലേയ്ക്ക് കോണ്ടം നല്‍കണമെന്ന് പറഞ്ഞ രാഹുലിനെ.
ഒരു നാട് മുഴുവന്‍ ബാലഭാസ്കറിനും കുടുംബത്തിനും വേണ്ടി പ്രാര്ത്ഥനയ്ക്കെത്തുമ്പോഴാണ് വിഷം തീണ്ടിയ ഈ വാക്കുകള്‍ എത്തുന്നത്. പ്രബേ ലിഫിയെന്ന പേരുകാരനേയും ക്രൂരമായ അവന്റെ വാക്കുകളേയും സോഷ്യല്‍ മീഡിയ പ്രതിഷേധം കൊണ്ട് പൊതിയുമ്പോള്‍ ബാലഭാസ്കറിന്റെ സുഹൃത്തും റേഡിയോ ജോക്കിയുമായ കിടിലം ഫിറോസും രംഗത്തെത്തിയിരിക്കുകയാണ്. മനുഷ്യത്വമില്ലാത്ത വാക്കുകള്‍ പുലമ്പി നിറച്ച ഇയാളെ കണ്ടെത്തണമെന്നും ഫിറോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. തെറ്റുബോധ്യപ്പെടുത്തി കൊടുത്ത് അയാളെ കൊണ്ട് മാപ്പു പറയിക്കണമെന്നും ഫിറോസ് വ്യക്തമാക്കുന്നു.
ഫിറോസിന്റെ കുറിപ്പ്;
ഒരുപാട് ഹൃദയവേദനയോടെയാണ് ഇതെഴുതുന്നത് .ബാലഭാസ്കര്‍ എന്ന അതുല്യനായ കലാകാരന്റെ നൂറുകണക്കിന് സുഹൃത്തുക്കള്‍ ആശുപത്രി വരാന്തയില്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ട് കഴിഞ്ഞ നാലു ദിവസമായി എങ്ങുംപോകാതെ അവിടെത്തന്നെയുണ്ട് .അവര്‍ക്കായാണ് ,ആ നൊമ്പരങ്ങള്‍ക്കും,പിന്നെ ലക്ഷക്കണക്കിന് ലോകമലയാളികള്‍ക്കുമായാണ് ഈ കുറിപ്പ് .
ബാലുച്ചേട്ടന്റെ അപകടം നടന്ന ദിവസത്തില്‍ മനസ്സു വിങ്ങിയപ്പോള്‍ സങ്കടം കൊണ്ട് അദ്ദേഹത്തോടൊപ്പമുള്ള ഓര്മ പങ്കുവച്ചുകൊണ്ട് ഞാനൊരു കുറിപ്പിട്ടിരുന്നു .അത് ഒരുപാടുപേര് കാണുകയും പ്രാര്‍ത്ഥനകള്‍ പങ്കുവയ്ക്കുകയുമുണ്ടായി .ലക്ഷക്കണക്കിന് പേരുടെ അകമഴിഞ്ഞ പ്രാര്‍ഥനകള്‍ക്കിടയില്‍ ,ഈ സഹോദരന് ,ഇയാള്‍ മാത്രം പറയാന്‍ പാടില്ലാത്തത് കമന്റ് ചെയ്തു .വളരെ പെട്ടെന്ന് ആ പ്രൊഫൈല്‍ അപ്രത്യക്ഷമാവുകയും ചെയ്തു .പിന്നീട് ഇയാളുടെ രാഷ്ട്രീയവും ഇയാളുടെ ദുബായിലെ ജോലിയും ഒക്കെ ചര്‍ച്ചയായി
ആശുപത്രിയിലെ നോവുഭാരങ്ങള്‍ക്കിടയില്‍ ബാലുച്ചേട്ടന്റെ അടുത്ത സുഹൃത്തുക്കള്‍ ഇയാളുടെ പിറകെ പോയതുമില്ല . പക്ഷേ ഇന്നലെ വൈകുന്നേരം ആശുപത്രിയില്‍ ചെന്നപ്പോള്‍ നെഞ്ച് നുറുങ്ങുന്ന വേദനയോടെ ബാലുച്ചേട്ടന്റെ ഒപ്പം എല്ലായ്പ്പോഴും ഒരുമിച്ചുള്ള സുഹൃത്തുക്കള്‍ ഇവന്റെ കമന്റിനെക്കുറിച്ചും എന്തിനാണിവനെങ്ങനെ പറഞ്ഞതെന്നതും ഒക്കെ ചര്‍ച്ചയാക്കി.
രാഷ്ട്രീയവല്‍ക്കരിക്കരുത് ഈ ആവശ്യത്തെ .ദുബായിലുള്ള എന്റെ പ്രിയപ്പെട്ട പ്രവാസി സുഹൃത്തുക്കള്‍ ുൃമയല ഹശള്യ എന്ന ഈ ചെറുപ്പക്കാരനെ ഒന്ന് കണ്ടെത്തണം . എന്നിട്ടവനോട് പറയണം , ഇവിടെ ഈ ആകാശത്തിനു കീഴില്‍ അടക്കം ചെയ്യപ്പെട്ട ഏറ്റവും പ്രിയപ്പെട്ട കുഞ്ഞാവയെ കാണാനാകാതെ ബോധമില്ലാത്ത ഒരച്ഛനെ കുറിച്ചാണ് അവന് മനുഷ്യത്വമില്ലാത്ത വാക്കുകള്‍ പുലമ്പി നിറച്ചതെന്ന് .
പതിനാറു വര്‍ഷത്തിനൊടുവില്‍ കാത്തിരുന്നു കിട്ടിയകണ്മണിക്കുരുന്നിനെ ലാളിച്ചു തീരും മുന്നേ മരണത്തിനു വിട്ടുകൊടുക്കേണ്ടി വന്ന ഒരമ്മയെ അതൊരുപാട് നോവിച്ചുവെന്ന് .
അത്യാസന്ന മുറിയില്‍ നിന്നും പോസിറ്റീവ് ആയി ഒരു വാക്കുകേള്‍ക്കാനായി കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന വലിയവരും ചെറിയവരും ,അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ നൂറോളം സുഹൃത്തുക്കളെ ഇവന് വല്ലാതെ ബാധിച്ചു കളഞ്ഞെന്ന്
ഇവനെ ഒന്ന് കണ്ടെത്തിത്തരണം .
ഒരൊറ്റ നോട്ടത്തില്‍ ആത്മാവുരുകി ചാമ്പലാക്കാനുള്ള ശാപങ്ങള്‍ അവനെ കാത്തിരിക്കുന്നെന്ന് പറയണം.
തെറ്റുപറ്റിയെന്ന് ബോധ്യമുണ്ടെങ്കില്‍ മാപ്പ് എന്ന രണ്ടക്ഷരങ്ങള്‍ ആശുപത്രിക്കിടക്കയിലുള്ള ഒരച്ഛന്റെയും അമ്മയുടെയും കാല്പാദങ്ങളില് കൊണ്ട് വയ്ക്കാന്‍ പറയണം .
അവന് പരസ്യമായി മാപ്പു പറഞ്ഞു തന്നെയാകണം .
ബാലുച്ചേട്ടന് തിരികെ വരും .വരികതന്നെ ചെയ്യും .ആരോഗ്യനില പുരോഗതിയില്‍ തന്നെയാണ് .ആ മനുഷ്യന്റെ നേരിയ ചലനങ്ങള്‍ പോലും കണ്ണിമചിമ്മാതെ നോക്കിയിരിക്കുന്ന അദ്ദേഹത്തിനായി കഴിഞ്ഞ നാലു ദിനരാത്രങ്ങള്‍ കൂട്ടിരിക്കുന്ന പ്രിയപ്പെട്ട സുഹൃത്തുക്കള്‍ ബാലുച്ചേട്ടന് കാവലുണ്ട്