തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ മുഖ്യമന്ത്രി ആഹ്വാനം ചെയ്ത സാലറി ചാലഞ്ചില്‍ വിസമ്മതം മൂളിയവര്ക്ക് സമ്മതം മൂളാന്‍ ഒരിക്കല്‍കൂടി അവസരം നല്കി സംസ്ഥാന സര്‍ക്കാര്‍. ശമ്പളം നല്‍കുന്നത് ഒന്നില്‍ നിന്ന് ഒക്ടോബര്‍ 5 വരെ നീട്ടാനാണ് സര്‍ക്കാര്‍ നീക്കം. സ്പാര്‍ക്കില്‍ വരുത്തേണ്ട മാറ്രങ്ങളുടെ പേരിലായിരിക്കും നീട്ടുക. ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനമായിട്ടില്ല.
സാലറി ചലഞ്ചില്‍ ചേരുന്നവരില്‍ നിന്ന് സെപ്തംബര്‍ മാസത്തെ ശമ്പളം മുതല്‍ പിടിക്കാനാണ് തീരുമാനം. പരമാവധി പേരെ സാലറി ചലഞ്ചില്‍ പങ്കെടുപ്പിക്കാനാണ് ഭരണകക്ഷി അനുകൂല സര്‍വീസ് സംഘടനകള്‍ ശ്രമിക്കുന്നത്. ഇതിനായി നോ പറഞ്ഞവരെ ഓഫീസിലും വീടുകളില്‍ പോയും നിര്‍ബന്ധിക്കുന്നുണ്ട്. പത്തും പതിനഞ്ചും ജീവനക്കാരടങ്ങിയ സംഘങ്ങള്‍ പലതവണയാണ് നോ ക്കാരെ യെസ് ആക്കാന്‍ ഓഫീസുകളില്‍ കയറിയിറങ്ങുന്നത്.