ചേര്‍ത്തല: ചേര്‍ത്തലയില്‍ നിന്നും ഞായറാഴ്ച കാണാതായ നാല്പതുകാരിയായ അധ്യാപിക മുങ്ങിയത് പത്താം ക്ലാസ് വിദ്യാര്ത്ഥിയ്ക്കൊപ്പമെന്ന് റിപ്പോര്‍ട്ടുകള്‍. സംശയങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.
മുഹമ്മ എസ്ഐ എം അജയമോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ചേര്‍ത്തല റെയില്‍വേസ്റ്റേഷനില്‍ ഇരുവരും എത്തിയിരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇരുവരും ഒന്നിച്ചാണെന്ന് സംശയം ബലപ്പെട്ടത്.
ഇരുവരുടെയും ഫോണ്‍ ഇപ്പോള്‍ പ്രവര്‍ത്തന രഹിതമായ നിലയിലാണെന്ന് പോലീസ് പറഞ്ഞു. അതേ സമയം കാണാതായ അധ്യാപികയും, വിദ്യാര്‍ത്ഥിയും തിരുവനന്തപുരം ജില്ലയിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തിങ്കളാഴ്ച വൈകിട്ടോടെ മൊബൈല്‍ ഫോണ്‍ ലോക്കേഷന്‍ വര്‍ക്കല ഭാഗത്ത് എത്തിയിരുന്നു.
അടുത്തിടെ അധ്യാപിക പത്താംക്ലാസുകാരനായ വിദ്യാര്‍ത്ഥിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയിരുന്നുവെന്നും, മണിക്കൂറുകള്‍ ഇരുവരും സംസാരിക്കുമായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.