തൃശൂര്‍: ചാലക്കുടി ദേശീയ പാതയിലെ സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് രണ്ടു പ്രതികള്‍ പിടിയിലായി. ചാവക്കാട് സ്വദേശികളായ ഫവാദും ഹബീലുമാണ് അറസ്റ്റിലായത്.
ഒരാഴ്ച മുമ്പ് ദേശീയ പാതയില്‍ സിനിമ സ്റ്റൈലില്‍ അപകടമുണ്ടാക്കിയാണ് സ്വര്‍ണക്കവര്‍ച്ച നടത്തിയത്. കാറില്‍ കടത്തുകയായിരുന്നു ഒരു കിലോ സ്വര്‍ണമാണ് അതിസാഹസികമായി അപകടമുണ്ടാക്കി കവര്‍ന്നെടുത്തത്.