കോട്ടയം; ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി ഉയര്‍ത്തിയ കന്യാസ്ത്രീ പിസി ജോര്‍ജിനെതിരെ പോലീസില്‍ പരാതി നല്കി.
പത്രസമ്മേളനത്തില്‍ വേശ്യയെന്ന് വിളിച്ച് അധിക്ഷേപിച്ചതിനാണ് പരാതി നല്‍കിയത്. പീഡന പരാതി വാര്‍ത്തയായതോടെയാണ് പരാതി നല്കിയ കന്യാസ്ത്രീയെ വേശ്യയെന്ന് വിളിച്ച് പത്രസമ്മേളനത്തിനിടെ പിസി ജോര്‍ജ് അധിക്ഷേപിച്ചത്.
കോട്ടയം ജില്ലാ പോലീസ് മേധവി ഹരി ശങ്കറിനാണ് കന്യാസ്ത്രീ പരാതി നല്‍കിയത്.