കുറ്റിപ്പുറം: തവനൂരിലെ വൃദ്ധസദനത്തില്‍ മരിച്ച മൂന്ന് അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങള്‍ സംസ്കരിച്ചത്. നേരത്തെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യാതെ സംസ്കരിക്കാന്‍ ശ്രമിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായിരുന്നു.
തവനൂര്‍ ശ്മശാനത്തിലാണ് കാളി, വേലായുധന് എന്നിവരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചത്. അതേസമയം മരണപ്പെട്ട ക്രിസ്റ്റഫറിന്റെ മൃതദേഹം സഹോദരന് ഏറ്റുവാങ്ങി. താലിശേരി സ്വദേശി പട്ടത്തില്‍ പറമ്പില്‍ കാളി 45 വര്‍ഷം മുമ്പാണ് വീടുവിട്ട് പോയത്. മാധ്യമങ്ങളിലൂടെ മരണവാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് മകന് സുബ്രഹ്മണ്യനും മറ്റ് ബന്ധുക്കളും സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.