എംബിബിഎസ്/ബിഡിഎസ്എന്നിവ ഒഴികെയുള്ള മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട കേന്ദീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. http:/www.cee.kerala.gov.in എന്ന വെബ്സൈറ്റിലാണ്
അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്.
അതോടൊപ്പം ഈ ഘട്ടത്തില്‍ തന്നെ മറ്റ് മെഡിക്കല്‍ കോഴ്സുകളായ ആയുര്‍വേദം (ബിഎഎംഎസ്), ഹോമിയോപ്പതി (ബിഎച്ച്എംഎസ്) എന്നിവയിലും അനുബന്ധ കോഴ്സുകളായ അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും ആയുര്‍വേദ, ഹോമിയോപ്പതി വിഭാഗങ്ങളില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ള കോളേജുകളിലേക്കും അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.