തൃശ്ശൂര്‍: തൃശ്ശൂരില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. അരിമ്പൂര്‍ നാലാംകല്ലില്‍ കായല്റോഡില് കരയാറ്റില്‍ കാലേഷാണ് (35)കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം.
പരിസരത്തെ കടയുടെ മുന്നിലാണ് വെട്ടേറ്റ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. സംഭവവുമായി ബദ്ധപ്പെട്ട് അയല്‍വാസിയായ യുവാവിനെ പോലീസ് തിരയുന്നു.