കൊച്ചി: ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ പരുക്കേറ്റ മലയാളി കമാണ്ടര്‍ അഭിലാഷ് ടോമിയുടെ ആരോഗ്യനില തൃപ്തികരം. നാവികസേനാ ആസ്ഥാനത്തെ ഡോക്ടര്‍ കപ്പലില്‍ ഉള്ളവരോട് സംസാരിച്ചു. കൈകാലുകള്‍ അനക്കാന്‍ അഭിലാഷ് ടോമിക്ക് കഴിയുന്നുണ്ട്. ഗ്രിഗോര്‍ മക്ഗിനടുത്ത് ഫ്രഞ്ച് കപ്പല്‍ ഇതുവരെ എത്തിയിട്ടില്ല. അപകടത്തില്‍പ്പെട്ട അഭിലാഷിനെ ഫ്രെഞ്ച് മത്സ്യബന്ധനയാനമായ ഓസിരിസാണ് രക്ഷപ്പെടുത്തിയത്.
സ്ട്രെച്ചറുപയോഗിച്ച് അഭിലാഷിനെ പായ്വഞ്ചിയില് നിന്ന് ഓസിരിസിലേക്ക് മാറ്റി. അഭിലാഷ് സുരക്ഷിതനെന്നും അബോധാവസ്ഥയിലല്ലെന്നും നാവികസേന അറിയിച്ചു. ആംസ്റ്റര്‍ഡാം ദ്വീപിലേക്ക് കൊണ്ടുപോവുന്ന അഭിലാഷിന് അവിടെ വച്ചാണ് ചികിത്സ. പ്രാഥമിക ചികില്‍സാ സൗകര്യങ്ങള്‍ ഓസിരിസില്‍ അഭിലാഷിന് ലഭ്യമാക്കുമെന്നും നാവിക സേന വ്യക്തമാക്കി.