കോട്ടയം; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഫ്രാങ്കോയെ ഒക്ടോബര്‍ ആറ് വരെ ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിട്ടു. പാലാ മജിസ്ട്രേറ്റ് കോടതിയാണ് റിമാഡില്‍ വിട്ടത്.
പോലീസ് കസ്റ്റഡി അവസാനിച്ചതിനെത്തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് ഫ്രാങ്കോ മുളക്കലിനെ പോലീസ് കോടതിയില്‍ ഹാജരാക്കിയത്. ഫ്രാങ്കോയെ വീണ്ടും കസ്റ്റഡിയില്‍ വേണ്ടെന്ന നിലപാട് പോലീസ് സ്വീകരിച്ചതോടെയാണ് കോടതി റിമാന്‍ഡിലേക്ക് നീങ്ങിയത്.
ബലാത്സംഗം, സ്വവര്‍ഗ്ഗ പീഡനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് പോലീസ് ഫ്രാങ്കോ മുളക്കലിന് മേല്‍ ചുമത്തിയിരിക്കുന്നത്.