കൊച്ചി: ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ പരുക്കേറ്റ മലയാളി നാവികന് കമാണ്ടര്‍ അഭിലാഷ് ടോമി തിരിച്ചുവരുമെന്ന് അച്ഛന് മുന്‍ ലഫ്റ്റ്നന്റ് കമാണ്ടര്‍ വിസി ടോമി. മനോധൈര്യം ഉള്ളത് കൊണ്ട് അഭിലാഷ് പ്രതിസന്ധി അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സേന വിഭാഗങ്ങളും രാജ്യങ്ങളും രക്ഷാപ്രവര്‍ത്തനത്തിനായി കൈകോര്‍ക്കുകയാണ്. രക്ഷാപ്രവര്‍ത്തകരോട് നന്ദിയുണ്ടെന്നും അഭിലാഷ് ടോമിയുടെ അച്ഛന് പ്രതികരിച്ചു.