കൊച്ചി: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ഫ്രാങ്കോ മുളക്കലിനെതിരെ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു ഹൈക്കോടതി. പോലീസിനെ സ്വതന്ത്രമായി അന്വേഷിക്കാന്‍ വിടണം. ഫ്രാങ്കോ മുളയ്ക്കലിനെതിരായ മൂന്നു പൊതു താല്പര്യ ഹര്‍ജികള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബഞ്ച് തീര്‍പ്പാക്കി. കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം വേണം, കന്യാസ്ത്രീകള്‍ക്ക് സംരക്ഷണം വേണം എന്നി ആവശ്യങ്ങളായിരുന്നു ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. ഇപ്പോള്‍ ഈ ഹര്‍ജികളിലെ ആവശ്യം നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.
പോലീസിനെ സ്വതന്ത്രമായി അന്വേഷിക്കാന്‍ വിടണമെന്നും മറ്റേതെങ്കിലും താല്പര്യങ്ങള് ഈ ഹര്‍ജിക്കു പുറകില്‍ ഉണ്ടോ എന്നും കോടതി ചോദിച്ചു. കസ്റ്റഡിയിലുള്ള ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.
വൈദ്യപരിശോധന, തെളിവെടുപ്പുള്‍പ്പെടെ നിര്‍ണായക ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് പോലീസിന്റെ നടപടി.