പാലക്കാട്: എംഎല്‍എ പികെ ശശിക്കെതിരായ ലൈംഗികാരോപണത്തില്‍ ഇന്ന് കൂടുതല്‍ പേരില്‍ നിന്നും മൊഴിയെടുക്കും സംഭവത്തിന്റെ യഥാര്‍ത്ഥ വശം അറിവുള്ളവരാണ് ഇവരെന്ന് പെണ്‍കുട്ടിയും പികെ ശശിയും കമ്മീഷനോട് വ്യക്തമാക്കിയിരുന്നു.
അതേസമയം ഒത്തുതീര്‍പ്പിനുളള ശ്രമങ്ങള്‍ ഇപ്പോഴും നടക്കുന്നതായി ഒരുവിഭാഗം ആരോപിക്കുന്നുണ്ട്. പികെ ശശിക്കെതിരായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇനി ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് നാല് നേതാക്കളുടെ മൊഴി കൂടി അന്വേഷണ സംഘമെടുക്കുന്നത്. സംഭവത്തിന്റെ യഥാര്‍ത്ഥ വശങ്ങളെന്തെന്ന് ഇവര്‍ക്കറിയാമെന്ന് പെണ്‍കുട്ടിയും ശശിയും അന്വേഷണ കമ്മീഷന് മൊഴി നല്‍കിയിരുന്നു.
രണ്ട് ഡിവൈഎഫ്ഐ നേതാക്കളുടെയും രണ്ട് സിപിഎം പ്രവര്‍ത്തകരുടെയും മൊഴിയാണ് ഇന്നെടുക്കുക. വിശദാംശങ്ങള്‍ ശേഖരിച്ച ശേഷമാകും അന്തിമ റിപ്പോര്‍ട്ട് പാര്‍ട്ടിക്ക് സമര്‍പ്പിക്കുക. അടുത്തയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന നേതൃയോഗങ്ങളില്‍ ശശിക്കെതിരായ നടപടിയുടെ കാര്യത്തില്‍ തീരുമാനമാകും. ശശിക്കെതിരായ നടപടി സംഘടാതലത്തില്‍ മാത്രം ഒതുക്കാന്‍ ശ്രമം നടക്കുന്നെന്ന ആരോപണവും ശക്തമാണ്.