കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ പോലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. രക്തവും ഉമിനീരും അനുമതിയില്ലാതെ പോലീസ് എടുത്തുവെന്നാണ് ഫ്രാങ്കോയുടെ ആരോപണം.
കസ്റ്റഡിയെ എതിര്‍ത്തുകൊണ്ട് ഫ്രാങ്കോ നല്കിയ ജാമ്യാപേക്ഷയിലാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. കസ്റ്റഡി അനുവദിക്കരുതെന്നും ഫ്രാങ്കോ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ദിവസം പോലീസ് ചോദ്യം ചെയ്തു. അതിനാല്‍ കസ്റ്റഡിയില്‍ നല്‍കരുതെന്നാണ് ഫ്രാങ്കോയുടെ വാദം.
അഡ്വ. ബി രാമന്‍പിള്ളയാണ് ഫ്രാങ്കോക്ക് വേണ്ടി ഹാജരാവുന്നത്.