തിരുവനന്തപുരം: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ഫ്രാങ്കോക്കെതിരെ പഴുതുകളടച്ചുള്ള കുറ്റപത്രം നല്‍കുമെന്ന് നിയമമന്ത്രി എകെ ബാലന്. ഒരു തരത്തിലും പിഴവുകളില്ലാത്ത അന്വേഷണമാണ് നടക്കുന്നത്. നിയമം അറിയാവുന്നവര്‍ക്ക് ഇതറിയാം.
ഐഎഫ്എഫ്കെ നടത്തുന്ന കാര്യത്തില്‍ മുഖ്യമന്ത്രി എത്തി ചര്‍ച്ച നടത്തിയ ശേഷം തീരുമാനിക്കും. രണ്ട് കോടി ഡെലിഗേറ്റ് ഫീസില്‍ നിന്നും ഒരു കോടി പ്ലാന്‍ ഫണ്ടില്‍ നിന്നും കണ്ടെത്തണം. ഡെലിഗേറ്റ് ഫണ്ട് ഉയര്‍ത്തേണ്ടി വരും. മൂന്ന് കോടിക്ക് ചലച്ചിത്രമേള നടത്താമെന്ന് ചലച്ചിത്ര അക്കാദമി പുതിയ ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ഹാരിസണ്‍ കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചെടുക്കുന്നതിന് നിയമനിര്‍മ്മാണം പരിഗണനയിലാണെന്നും ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശി എംഎല്‍എക്കെതിരായ പരാതിയെ കുറിച്ച് മൂന്ന് ദിവസത്തിനകം മറുപടി പറയാമെന്നും മന്ത്രി പറഞ്ഞു.