തൃശ്ശൂര്‍: വാര്‍ദ്ധക്യത്തിലേയ്ക്ക് അടുത്താല്‍ മാതാപിതാക്കള്‍ ഭാരമാകുന്നതും, വൃദ്ധ സദനത്തില്‍ തള്ളുന്നതും രാജ്യത്തെ തന്നെ പതിവു കാഴ്ചയാണ്. സ്വന്തം കാലില്‍ മക്കള്‍ക്ക് നിക്കാനാകും എന്ന തോന്നലില്‍ സ്വന്തം കാര്യങ്ങള്‍ പോലും മര്യാദയ്ക്ക് ചെയ്യാന്‍ മാതാപിതാക്കള്‍ക്ക് കഴിയാതെ വരുമ്പോള്‍ ഭൂരിഭാഗം ചിലരും ബോധപൂര്‍വ്വം അവരെ ഒഴിവാക്കുകയാണ് ചെയ്യുന്നത്.
അത്തരത്തിലുള്ളവര്‍ക്കുള്ള ഒരു സന്ദേശം, മാതൃക എന്ന നിലയിലാണ് തൃശ്ശൂര്‍ കുറുക്കഞ്ചേരി സ്വദേശി പ്രമീളന്റെ അച്ഛനോടുള്ള സ്നേഹം. ശ്രീനാരായണ ഗുരുദേവന്റെ സമാധി ദിനത്തില്‍ വെള്ളിയാഴ്ച കുറുക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രത്തിലെ സദ്യയ്ക്ക് പിതാവിനെയും കൂട്ടി എത്തിയതായിരുന്നു പ്രമീളന്. സ്വന്തമായി പിടിച്ച് നടക്കാന്‍ പോലുമാകാത്ത വിജയരാജനെ കുളിപ്പ് അണിയിച്ചൊരുക്കി കൈയ്യില്‍ പിടിച്ച് സദ്യയ്ക്ക് ഇരുത്തിയതും പ്രമീളന് തന്നെയായിരുന്നു.
വിളമ്പിയ ഭക്ഷണം മുന്പില് ഉണ്ടായിട്ടും, പിതാവിന്റെ വയര്‍ നിറയെ ഭക്ഷണം വാരി കൊടുത്ത് പായസവും കഴിപ്പിച്ചതിനനു ശേഷമാണ് പ്രമീളന് ആഹാരം കഴിച്ചത്. ഗുരുദേവ സമാധിയോടനുബന്ധിച്ച് എല്ലാവര്‍ഷവും ക്ഷേത്രത്തില്‍ നടക്കാറുള്ള സമൂഹസദ്യയില്‍ മുടങ്ങാതെ പങ്കെടുക്കാറുണ്ട് വിജയരാജന്‍. ഇതാണ് ശാരീരിക അവസ്ഥകള്‍ക്ക് മകന് തുണയായി പന്തിയില്‍ എത്തിച്ചത്.
ക്ഷേത്ര ദര്‍ശനം നടത്തിയതിനു ശേഷം അച്ഛനൊപ്പം സദ്യയില്‍ പങ്കെടുത്ത പ്രമീളന്, ഒരു കൊച്ചു കുഞ്ഞിനെന്ന പോലെ തന്റെ അച്ഛന് ഭക്ഷണം വാരികൊടുക്കുന്ന കാഴ്ച ആരുടെയും മനസിനെ സ്പര്‍ശിക്കുന്നത് തന്നെയായിരുന്നു. ഭക്ഷണ ശേഷം പിതാവിന്റെ മുണ്ട് മടക്കി കുത്തിയും പിടിച്ചു നടത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കടപ്പാട്; കൈമുദി