കാഞ്ഞങ്ങാട്: ആശുപത്രിയില്‍ ഉപയോഗ ശൂന്യമാണെന്നു പറഞ്ഞ് തള്ളിയ ഫര്ണീച്ചറുകള്ക്കും മറ്റും പുതു ജീവന് നല്കി കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളേജ് വിദ്യാര്‍ത്ഥികള്‍. എന്‍എസ്എസ് വൊളന്റിയര്‍മാര്‍ ചെമ്മട്ടംവയലിലെ ജില്ലാ ആസ്പത്രിയില്‍ നടത്തിയ പുനര്‍ജനി-18 ക്യാമ്പിലാണ് ആസ്പത്രിയിലെ ഉപയോഗ്യശൂന്യമെന്നുപറഞ്ഞ് തള്ളിയ ഫര്‍ണിച്ചര്‍ പുതു പുത്തനായിമാറിയത്.
ഇളകിപ്പോയ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ചും പെയിന്റടിച്ചുമൊക്കെയാണ് ഫര്‍ണിച്ചര്‍ പുത്തനാക്കിമാറ്റിയത്. പെണ്‍കുട്ടികളടക്കം 70 വൊളന്റിയര്‍മാരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. വ്യാഴാഴ്ച തുടങ്ങിയ ക്യാമ്പ് തിങ്കളാഴ്ച സമാപിക്കും. ക്യാമ്പ് ഉദ്ഘാടനത്തില്‍ പ്രോഗ്രാം ഓഫീസര്‍ ടി പ്രദീപ് അധ്യക്ഷതവഹിച്ചു.