കോട്ടയം: സിനിമാ താരമായ യുവതിയുടെ പരാതിയെ തുടര്‍ന്ന് അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച മൂന്ന് പേര് അറസ്റ്റില്‍. സംസ്ഥാനത്ത് മുഴുവന്‍ അശ്ലീല വാട്സ്ആപ്പ് വീഡിയോ ഗ്രൂപ്പ് രൂപീകരിച്ച് ചിത്രങ്ങള്‍ പ്രചരിപ്പിച്ച കുമരകം സ്വദേശികളാണ് പോലീസ് പിടിയിലായത്.
യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നു ലഭിച്ച വിവരത്തെതുടര്‍ന്നായിരുന്നു അന്വേഷണം. ഈസ്റ്റ് സിഐ സാജു വര്‍ഗീസാണ് കേസ് അന്വേഷിക്കുന്നത്.