കാളികാവ്: തെരുവോരത്ത് ആരോരുമില്ലാതെ മാനസിക നില തെറ്റിയതു പോലെ അലഞ്ഞു തിരിഞ്ഞു നടന്ന രാമന് പുതു ജീവന് നല്കി തെരുവോരം പ്രവര്‍ത്തകര്‍. അലയുന്നവര്‍ക്ക് അഭയം അശരണര്‍ക്കന്നം എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചാണ് തെരുവോരം പ്രവര്‍ത്തകര്‍ നിലകൊള്ളുന്നത്. കാളികാവിലെ തെരുവോരത്താണ് മുടിയും താടിയും നീട്ടിവളര്‍ത്തി രാമന് അലഞ്ഞു തിരിഞ്ഞ് നടന്നത്.
20 വര്‍ഷത്തിലേറെയായി താടിയും മുടിയും ജട പിടിച്ച നിലയിലായിരുന്നു രാമന്. കടകളില്‍നിന്നുള്ള ദുര്‍ഗന്ധം വമിക്കുന്ന മാലിന്യങ്ങള്‍ പുറന്തള്ളുന്ന ജോലിയാണ് ഇയാള്‍ ചെയ്യാറുള്ളത്. കൂലി ചോദിച്ച് വാങ്ങാറില്ല. ഒരുനേരത്തെ ഭക്ഷണത്തിനുള്ള പണം പോലും പലരും നല്‍കാറില്ല. തെരുവോരത്തുതന്നെ കിടന്നുറങ്ങുകയാണ് പതിവ്. പെരുവള്ളൂര്‍ ആസ്ഥാനമായ തെരുവോരം ഡെസ്റ്റ് റ്റിയൂട്ട് കെയര്‍ ഓര്ഗനൈസേഷന് ഇന്ത്യ പ്രര്‍ത്തകരാണ് രാമനെ സഹായിക്കാനെത്തിയത്.
തെരുവോരം ചെയര്മാന് രാഗേഷ് പെരുവള്ളൂരിന്റെ നേതൃത്വത്തിലാണ് രാമന്റെ താടിയും മുടിയും നീക്കിയത്. കാളികാവ് പുഴയില്‍ കുളിയും കഴിഞ്ഞു. 20 വര്‍ഷത്തിലേറെയായിട്ട് ഷര്‍ട്ടിടാത്ത രാമന് പുതുകുപ്പായമണിഞ്ഞ്, ഹോട്ടലില്‍ കയറി സദ്യ ഉണ്ണുകയും ചെയ്തു. കൂടെ പോരാന്‍ തെരുവോരം പ്രവര്‍ത്തകര്‍ ക്ഷണിച്ചെങ്കിലും പിന്നീട് വരാമെന്ന മറുപടിയാണ് നല്‍കിയത്.