ന്യൂഡല്‍ഹി; ബിവറേജസ് കോര്‍പ്പറേഷനിലെ പുതിയ നിയമനങ്ങള്‍ താല്കാലികമായി സുപ്രീംകോടതി തടഞ്ഞു വച്ചു.ചാരായ തൊഴിലാളികളുടെ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.
നിയമനത്തില്‍ ചാരായ തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കാത്തത് ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. കേസില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നവരെ പുതിയ നിയമനങ്ങള്‍ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു.