കൊച്ചി: അനുമതിയോടെ അല്ലാതെ പൊതുനിരത്തുകളില്‍ സ്ഥാപിച്ച മുഴുവന്‍ ഫ്ളക്സ് ബോര്‍ഡുകളും നീക്കം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്. കാല്‍നട യാത്രക്കാര്‍ക്കും ഗതാഗതത്തിനും തയസ്സമുണ്ടാക്കാത്ത വിധത്തിലായിരിക്കണം ഫ്ളക്സ് ബോര്‍ഡുകള്‍ വെയ്ക്കേണ്ടത്.
തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയോടെ വേണം ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്കുമ്പോള് ഉപയോഗശേഷം ശാസ്ത്രീയമായി സംസ്കരിക്കുമെന്ന് ഉറപ്പാക്കണം. നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഇക്കാര്യങ്ങള്‍ വ്യക്തമാക്കി തദ്ദേശവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ഉത്തരവിറക്കണമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിര്‍ദേശിച്ചു.