ഇടുക്കി: വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള ഓഫ്റോഡ് ജീപ്പ് സവാരിക്ക് നിയന്ത്രണം. സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താനായി ഡിടിപിസി നടപടി തുടങ്ങി. ഇതിനായി ഓഫ് റോഡ് സഫാരി നടത്തുന്ന വാഹനങ്ങള്‍ സമീപത്തെ ജോയിന്റ് ആര്‍ടിഓ ഓഫീസുകളില്‍ നിന്നും പ്രത്യേക സ്റ്റിക്കര്‍ പതിക്കണം. വാഹനങ്ങളുടെ മത്സരയോട്ടം ഒഴിവാക്കാന്‍ സ്റ്റിക്കര്‍ പതിച്ച് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് ക്യൂ സംവിധാനവും ഏര്‍പ്പെടുത്തും.
ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ രാമക്കല്‍മേട്, സത്രം, കൊളുക്കുമല, വാഗമണ്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഓഫ് റോഡ് സവാരി ജീപ്പുകള്‍ അധികമെത്തുന്നത്. ചെറുകിട സഞ്ചാര കേന്ദ്രങ്ങളിലും ഇപ്പോഴിത് വ്യാപകമായുണ്ട്. ഇതോടെ പരാതികളുടെ എണ്ണവും കൂടി. അമിത ചാര്‍ജ്ജ്, അമിത വേഗം, വേണ്ടത്ര സുരക്ഷയില്ലാതെയുള്ള ഡ്രൈവിംഗ് തുടങ്ങിയ പരാതികളാണ് വ്യാപകമായത്. അമിത വേഗവും വൈദഗ്ദ്ധ്യമില്ലാത്ത ഡ്രൈവിംഗും മൂലം അപകടവും വര്‍ദ്ധിച്ചിരുന്നു ഇതോടെയാണ് പ്രശ്നത്തില്‍ ഇടപെടാന്‍ ജില്ല ടൂറിസം പ്രൊമോഷന് കൌണ്‍സില്‍ തീരുമാനിച്ചത്. ഓരോ മേഖലയിലും ഈ രംഗത്തുള്ളവരും ജനപ്രതിനിധികളുമായി ആലോചിച്ച് പോകേണ്ട റൂട്ടും, സമയവും, ചാര്‍ജ്ജും ഡിറ്റിപിസി നിശ്ചയിക്കും.