കോഴിക്കോട്: ഈ വര്‍ഷത്തെ ജില്ലാ സ്കൂള്‍ കലോത്സവം നവംബര്‍ ആദ്യവാരം വടകരയില്‍ നടക്കും. കലോത്സവം ആര്ഭാടരഹിതമായിരിക്കും. പ്രളയക്കെടുതികള്‍ കണക്കിലെടുത്താണ് എല്ലാ മേളകളും മോടിയില്ലാതെ നടത്തുന്നത്. ഉപജില്ലാ കലോത്സവം ഒരുദിവസമാക്കി കുറക്കും. ജില്ലാ കലോത്സവം രണ്ടുദിവസമാക്കി ചുരുക്കും.
ശാസ്ത്രോത്സവം കാരന്തൂര്‍ മര്‍ക്കസ് എച്ച്എസ്എസിലും കായികോത്സവം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലും നടത്താനും തീരുമാനമായി. ശാസ്ത്രോത്സവം ഒക്ടോബര്‍ 15നുശേഷവും കായികോത്സവം ഒക്ടോബര്‍ ആദ്യവാരവുമാണ് നടത്തുക. പൊതുവിദ്യാഭ്യാസ വകുപ്പ് ഗുണനിലവാര പരിശോധനാ സമിതി(ക്യുഐപി) യോഗത്തിലാണ് കലോത്സവം അടക്കമുള്ള മേളകള്‍ നടത്താനുള്ള വേദികള്‍ നിശ്ചയിച്ചത്. തീയതികള്‍ ഉടന്‍ തീരുമാനിക്കും.