കോഴിക്കോട്: വയറും മനസ്സും നിറയാന്‍ ഇത്തവണയും കലോത്സവത്തില്‍ പഴയിടം മോഹനന് നമ്പൂതിരിയുടെ സ്വാദുള്ള ഭക്ഷണമുണ്ടാവും. 13 വര്‍ഷമായി സംസ്ഥാനകലോത്സവത്തില്‍ സദ്യയൊരുക്കുന്നത് അദ്ദേഹമാണ്. കലോത്സവത്തില്‍ കലാകാരന്മാരെപ്പോലെത്തന്നെ പ്രിയപ്പെട്ടതാണ് ഇപ്പോള്‍ പഴയിടം നമ്പൂതിരിയും.
‘സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ പാചകക്കാരെയുംകൂട്ടി, പാത്രങ്ങളുമായി ആലപ്പുഴയിലെത്താം. മൂന്ന് ദിവസവും ഭക്ഷണമൊരുക്കി സന്തോഷത്തോടെ മടങ്ങാം. കാരണം ഇതെന്റെ കടമയാണ്’. സന്തോഷപൂര്‍വ്വം പഴയിടം പറഞ്ഞു.സദ്യക്ക് ആവശ്യമായ അരിയും പച്ചക്കറിയും മറ്റ് സാധനങ്ങളും സര്‍ക്കാര്‍ ഒരുക്കിയാല്മതി. പിന്നെ അടുക്കളയും. പാചകക്കൂലിയായി ഒന്നുംവേണ്ട. വിഭവങ്ങള്‍ ചുരുക്കി ലളിതമായ സദ്യയാകാം. എന്തൊക്കെ വേണമെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു