തൃശ്ശൂര്‍: പത്തുകോടിയുടെ ഭാഗ്യവാനെ കാത്ത് തൃശൂരിലെ എസ്എസ് മണിയന് ഏജന്‍സി. സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബംബര്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 10 കോടിയുടെ ടിക്കറ്റ് വിറ്റത് തൃശ്ശൂരിലെ പടിഞ്ഞാറെക്കോട്ടയിലുള്ള എസ്എസ് മണിയന് ഏജന്‍സിയാണ്.
ഒന്നാം സമ്മാന ജേതാവ് അധികം വൈകാതെ എത്തുമെന്ന പ്രതീക്ഷയിലാണ് എസ്എസ് മണിയന് ഏജന്‍സി ജീവനക്കാര്‍. ഇവിടെ നിന്ന് നേരിട്ട് വിറ്റ ടിക്കറ്റിനാണ് പത്ത് കോടി അടിച്ചത്. എന്നാല്‍ ഇത് വരെ ടിക്കറ്റിന്റെ ഉടമയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എസ്എസ് മണിയനില്‍ വിറ്റ ടിക്കറ്റിന് സമ്മാനം അടിച്ചത് അറിഞ്ഞ ശേഷം ഇവിടെ വന്‍ തിരക്കാണ്
കഴിഞ്ഞ ജൂലൈ 26ന് രവി എന്ന ഏജന്റാണ് ഇവിടെ നിന്ന് 10 ടിക്കറ്റുകള്‍ വാങ്ങിയത്. എന്നാല്‍ ഇദ്ദേഹം ഇതുവരെ ഏജന്‍സിയുമായി ബന്ധപ്പെട്ടിട്ടില്ല. 10 ടിക്കറ്റുകള്‍ അടങ്ങിയ ഒരു ബുക്കാണ് രവി വാങ്ങിയത്. എന്നാല്‍ ആര്‍ക്കാണ് ഇദ്ദേഹം ടിക്കറ്റ് വിറ്റതെന്ന കാര്യത്തില്‍ വ്യക്തതയില്ല.
1st prize(10cr)- TB 128092
2nd prize- TA 333827, TB 146531,
TC 218233, TD 352024, TE 464959,
TG 435075, TH 216590, TJ 288047,
TK 159622, TM 121728 ഈ നമ്പറുകളിലാണ് ആദ്യ രണ്ടു സമ്മാനങ്ങള്‍ നേടിയത്