കൊച്ചി: അനധികൃതമായി ആലുവപ്പുഴയില്‍ നിന്നും മണല്‍വാരിയ സംഘം പോലീസ് പിടിയില്‍. സംഭവത്തില്‍ 12 ഇതരസംസ്ഥാനത്തൊഴിലാളികളാണ് അറസ്റ്റിലായത്. ഇവിടെ ഇതരസംസ്ഥാനത്തൊഴിലാളികളെ ഉപയോഗിച്ചാണ് രാത്രികാലങ്ങളില്‍ മണല്‍ വാരല്‍ നടക്കുന്നത്.
അതേസമയം, തൊഴിലാളികളെ മണല്‍ വാരാന്‍ ഏല്‍പ്പിച്ചവരെ കുറിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്. ഒരു വഞ്ചി മണല്‍ നിറച്ചാല്‍ 500 രൂപയാണ് തൊഴിലാളിക്ക് കിട്ടിയിരുന്നത്. മഹാപ്രളയത്തിന് ശേഷം പെരിയാറിലും ആലുവ മണപ്പുറത്തും നിരവധി ലോഡ് മണലാണ് അടിഞ്ഞിരുന്നത്. മിനിലോറിയില്‍ കയറ്റാവുന്ന പുഴ മണലിന് ലോഡിന് മുപ്പതിനായിരം രൂപ വരെയാണ് വില. ഈ സാഹചര്യം കണക്കിലെടുത്താണ് പാസ് പോലുമില്ലാത്ത അനധികൃത മണല്‍വാരല്‍ നടക്കുന്ന്.